വണ്ടിപ്പെരിയാർ: മേസ്തിരിജോലി ചെയ്തിന്റെ കൂലി ചോദിച്ചതിന് കെട്ടിട ഉടമയും കൂട്ടാളിയും ചേർന്ന് വയോധികനെ മർദിച്ചതായി പരാതി. വണ്ടിപ്പെരിയാർ കക്കിക്കവലയിൽ താമസിക്കുന്ന പുത്തൻവീട്ടിൽ ശിവ( 60)നെയാണ് പഞ്ചായത്തിന്റെ സ്ലോട്ടർ ഹൗസ് നിർമിക്കുന്ന വള്ളക്കടവ് സ്വദേശികളായ അബ്ബാസ്, ഹക്കീം എന്നിവർ ചേർന്ന് മർദിച്ചെന്നു പറയുന്നത്.
1800 രൂപയാണ് കൂലി ലഭിക്കാനുള്ളത്. ഇത് പലതവണയായി ചോദിച്ചിട്ടും നൽകിയിരുന്നില്ല. കൂലി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു വണ്ടിപ്പെരിയാർ പോലീസിൽ ശിവൻ പരാതി നൽകി. അന്ന് രാത്രി അബ്ബാസും ഹക്കീമും കക്കിക്കവലയിലെ കടയിലെത്തി ശിവനെ ക്രൂരമായി മർദിക്കുകയായിരുന്നെന്നു പറയുന്നു.